ഐ സ് എം ഒതായി

ഐ സ് എം ഒതായി

Monday, April 5, 2010

ism

കോഴിക്കോട്‌: സാമൂഹ്യതിന്മകള്‍ പുതിയ രൂപത്തിലും ഭാവത്തിലും ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ അവക്കെതിരെയുള്ള ബോധവത്‌കരണ പ്രവര്‍ത്തനങ്ങളില്‍ മത-സാമൂഹ്യ സംഘടനകള്‍ യോജിച്ച മുന്നേറ്റം നടത്തണമെന്ന്‌ ഐ എസ്‌ എം സംസ്ഥാനസമിതി സംഘടിപ്പിച്ച പ്രബോധക ശില്‌പശാല അഭിപ്രായപ്പെട്ടു. നന്മകള്‍ വ്യാപിപ്പിക്കാനും സമൂഹത്തെ സമുദ്ധരിക്കാനും പ്രബോധകര്‍ മുന്നിട്ടിറങ്ങണം. ആധുനിക സാങ്കേതിക വിദ്യയുടെ ചൂഷണം ഭീതിജനകമായ രീതിയില്‍ വ്യാപിപ്പിക്കുകയും ഐ ടി കുറ്റവാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ കണ്ണ്‌ തുറന്നേ പറ്റൂ. വിവരസാങ്കേതിക വിദ്യ സമൂഹത്തിന്റെ നന്മക്കുവേണ്ടി പ്രയോജനപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാവണമെന്നും സൈബര്‍  അതീവഗൗരവത്തോടെ കാണണമെന്നും ക്യാമ്പ്‌ അഭിപ്രായപ്പെട്ടു.

No comments:

Post a Comment